Posted in Uncategorized

മറപൊരുൾ

 

ഭാഷയുടെ കരുത്തുകൊണ്ടും എഴുത്തിന്റെ മനോഹാരിത കൊണ്ടും വായനക്കാർക്ക്‌ എന്തുകൊണ്ടും നല്ലൊരു വായനാനുഭവം നൽകുന്ന പുസ്തകമാണ് ശ്രീ രാജീവ് ശിവശങ്കറിന്റെ ‘മറപൊറുൾ’.കേരളമെന്നല്ല ഭാരതത്തിനൊട്ടാകെ ഒരു സാംസ്കാരിക ഭൂപടം നിർമ്മിച്ച ശ്രീ ശങ്കരാചാര്യരുടെ ജീവിതത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ നോവൽ എന്ന്  പറയാം.

ജീവചരിത്രവും ഭാവനകളും സമാസമം ചേർന്നു ഒരു പ്രേത്യേക വയനാനുഭൂതിയാണ് സമ്മാനിക്കുന്നത്.

ശങ്കരൻ നടന്ന ഓരോ വഴികളുടേയും കടന്നു പോയ സ്ഥലങ്ങളുടെയും വർണ്ണനകൾ അതീവ സൂക്ഷ്മമാണ്. ഒരു നോവലിന്റെ രസച്ചരട് പൊട്ടിക്കാതെ തന്നെ ആത്മീയതയും സന്ദര്ഭോചിതമായ പുരാണ കഥകളും നോവലിന് മുതൽക്കൂട്ടാകുന്നു. ധാരാളം സ്ഥലങ്ങളിൽ സംസ്‌കൃത ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അതൊന്നും വായനക്കാരന് മുഷിച്ചിലുണ്ടാകാത്ത വിധം വളരെ തന്മയത്വത്തോട് കു‌ടി അവതരിപ്പിക്കാനുള്ളഎഴുത്തുകാരന്റെ കഴിവ് എടുത്തു പറയേണ്ടതാണ്.


നോവലിന്റെ തുടക്കം മാഹിഷ്മത്തിയിലെ ഒരു വാദസഭയിൽ നിന്നാണ്. കാർമ്മകാണ്ഡ വാദിയായ മണ്ഡനമിശ്രനോട് ഏറ്റു മുട്ടുകയും ദിവസങ്ങളോളം വാദം നീണ്ടു പോയി ,ഒടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിക്കുന്ന ഘട്ടത്തിൽ ഭാര്യയായ ഉഭയഭാരതി വാദം മുന്നോട്ടു കൊണ്ടു പോകുന്നു. ഒടുവിൽ ഉത്തരം പറയാൻ പറ്റാത്ത ഘട്ടത്തിൽ സമയം ആവശ്യപ്പെടുകയും ആവശ്യമായ അറിവ് നേടാൻ നടത്തുന്ന പരകായ പ്രവേശനങ്ങളുമെല്ലാം വായനക്കാരെ ഉദ്‌വേഗഭരിതരാക്കുന്നു.എതിരഭിപ്രായക്കാരെ കായികബലം കൊണ്ട് നേരിടുന്നതിന് പകരം തന്റെ ജ്ഞാനവും വാക്ചാതുരിയും കൊണ്ട് തോൽപ്പിക്കുന്ന ഭാരതത്തിൽ നിലനിന്നിരുന്ന വാദ പ്രതിവാദ സഭകളെ അങ്ങേയറ്റം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

ഇതിനോടൊപ്പം തന്നെ ശങ്കരാചാര്യരുടെ ദർശനത്തിലെ ചില സംശയങ്ങൾ ലേഖകൻ കഥാപാത്രങ്ങളെ കൊണ്ട് തന്നെ ചോദിപ്പിക്കുന്നുമുണ്ട്. ശങ്കരാചാര്യരുടെ ജീവിതത്തെ കുറിച്ചറിയുന്നവർക്കും, അറിയാത്തവർക്കും ഒരുപോലെ വായിക്കാവുന്നതുമായ ഒരു പുസ്തകമാണ് ‘മറപൊരുൾ’.

ഭൂമിശാസ്ത്ര വർണ്ണനകൾ കാരണം കാലടി മുതൽ കേദാരം വരെയോരു യാത്രയ്ക്ക് ഈ പുസ്തകം ഒരു സഹായഗ്രന്ഥമാക്കാം.

Author:

Computer engineer, Curious person,Voracious reader.

2 thoughts on “മറപൊരുൾ

Leave a comment